Latest News
Loading...

തിടനാട് ഗ്രാമ പഞ്ചായത്തില്‍ നീരറിവ് വിളംബര യാത്ര സംഘടിപ്പിച്ചു



തിടനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീരുറവ് പദ്ധതിക്ക് മുന്നോടിയായി വിളംബര യാത്ര സംഘടിപ്പിച്ചു. നീരറിവ് യാത്ര എന്ന പേരിലായിരുന്നു വിളംബരം. ജില്ലയിലെ പൈലറ്റ് പ്രോജക്ടാണ് തിടനാട് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മാതൃകാ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയാണ് നീരുറവ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.



.മണ്ണ് ജല സംരക്ഷണം എന്നിവക്കൊപ്പം  മേഖലയിലെ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപെടുത്തുകയുമെന്ന ലക്ഷ്യത്തോടെയൊണ് നീര്‍തടാധിഷ്ഠിത പദ്ധതിയായ നീരുറവ് നടപ്പാക്കുന്നത്. ചിറ്റാറിന്റെ കൈവഴിയായ മാടമല ചൊള്ളം പുറം തോടിന്റെ നീര്‍ത്തട പ്രദേശമായ 684.9 ഹെക്ടര്‍ സ്ഥലത്താണ് നീരുറവ് നടപ്പക്കുന്നത്. 2,5,6, 11, 12, 13, 14 എന്നിങ്ങനെ ഏഴ് വാര്‍ഡുകളാണ് പദ്ധതിയില്‍ ഉള്‍പെട്ടിരിക്കുന്നത്. 

.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പൊതുഭൂമിയിലും, സ്വകാര്യ ഭൂമിയിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുനത്. സുഗമമായ നീരൊഴുക്കിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക , ശുചിത്വ മേഖലകളിലല്ലാമുള്ള ചെറു പ്രോജക്ടുകള്‍ നീരുറവിലൂടെ നടപ്പാക്കും. കാലി തൊഴുത്ത് കളുടെ യും , അസോള ടാങ്ക്കളുടെയും നിര്‍മ്മാണം, തീറ്റ പുല്‍ കൃഷി, കംപോസ്റ്റ് പിറ്റ്, സ്‌കൂളുകളില്‍ ടോയ്‌ലറ്റുകളുടെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, കിണര്‍ റീചാര്‍ജിംഗ്, ഫാം Pond കള്‍, തുടങ്ങി നിരവധി പദ്ധതികളാണ് നീരുറവിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുണത്. 

.പദധതി യുടെ വിളംബരമായിച്ച് പദ്ധതി നിര്‍വ്വഹണ മേഖലയില്‍ നടന്ന നീരറിവ് യാത്രക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജി വെള്ളുക്കുന്നേല്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഔസേപച്ചന്‍ വെള്ളുക്കുന്നേല്‍,മിനി സാവിയെ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്‌കറിയാ പൊട്ടനാനി, ജില്ലാ അസിസ്റ്റന്‍ന്റ് സെറി കള്‍ച്ചര്‍ ഓഫീസര്‍ ഷീലാ vk, ജോയിന്റ് പ്രോഗ്രാം ഓഫീസര്‍ റോസമ്മ AE സിന്ധു,ഐസക് veo മാരായ രമ്യ , റോബിന്‍, കര്‍ഷക പ്രതിനിധികള്‍, തുടങ്ങിയവര്‍ നീരറിവ് യാത്രയില്‍ പങ്കാളികളായി.

Post a Comment

0 Comments