Latest News
Loading...

കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന അത്യന്തം ഗൗരവകരമെന്ന് എൻ.ഹരി.

നാർക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന അത്യന്തം ഗൗരവകരമെന്ന് എൻ.ഹരി.

.അടുത്ത കാലത്തായി കേരളത്തിൽ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയിൽ കോടികൾ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താൻ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം. 

ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളിൽ മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല എന്നും എൻ. ഹരി പറഞ്ഞു