Latest News
Loading...

മുതുകോര - ടുറിസം വികസത്തിന് സ്ഥലം ലഭ്യമായി


പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ലെ കൈപ്പള്ളി - മുതുകോര ടുറിസം വികസനത്തിന്‌, അടിസ്ഥാന സ്വെകര്യം ഒരുക്കുന്നതിനു വേണ്ടി, ഗ്രാമ പഞ്ചായത്തിന് സ്ഥലം ലെഭ്യമായി.

കുന്നോന്നി സ്വദേശി  തങ്കച്ചൻ പ്ലാത്തോട്ടം ആണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന് 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.

ഈ സ്ഥലത്തിന്റെ ആധാരം തങ്കച്ചൻ പ്ലാത്തോട്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോർജ് മാത്യു വിന് കൈമാറി. കൈപ്പള്ളി വാർഡ് മെമ്പർ ശ്രീമതി രാജമ്മ ഗോപിനാഥ്, കൊഴുവുംമാക്കൽ ന്റെ അശ്രന്ത പരിശ്രമ ഫലമായിട്ടാണ് സ്ഥലം ലഭ്യമായത്.

.ആധാരം കൈ മാറുന്ന ചടങ്ങിൽ
ശ്രീമതി രാജമ്മ ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ P G ജനാർദ്ദനൻ, മിനി മോൾ ബിജു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ K K കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ റോജി തോമസ്,
C K കുട്ടപ്പൻ, മേരി തോമസ്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി R രാജീവ്‌ എന്നിവർ പങ്കെടുത്തു.

.പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തും, കേരള ശുചിത്വ മിഷൻ നും കുടി
40 ലക്ഷം രൂപ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്.
ടുറിസ്റ്റുകൾക്ക് അടിസ്ഥാന സ്വകാര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികളും
നിർമാണ പ്രേവർത്തനങ്ങളും ഉടൻ തന്നെ
ആരംഭിക്കുന്നതാണ്...

Post a Comment

0 Comments