Latest News
Loading...

മകളെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപെടുത്തിയതായി വീട്ടമ്മയുടെ പരാതി.



മകളെ തട്ടികൊണ്ട് പോകുമെന്ന് ഫോണിലൂടെ ഭീഷണിപെടുത്തിയതായി വീട്ടമ്മയുടെ പരാതി. മേലുകാവ് മേച്ചാല്‍ പള്ളികുന്നെല്‍ ഐഷ സുരേഷാണ് മേലകാവ് പെലിസില്‍ പരാതി നല്കിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ തയ്യല്‍ സ്ഥാപനം നടത്തുകയാണ് ഐഷ . പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഐഷ പറയുന്നത്.


.ഇക്കഴിഞ്ഞ പതിനെട്ടാം തിയതി അനൂപ് മേനോന്‍ എന്ന് പരിചയപെടുത്തി ഒരാള്‍ മകളുടെ ഫോണിലേക്ക് വിളിക്കുകയും ആല്‍ബത്തിനാവശ്യമായ ജോലികള്‍ ചെയ്ത് കൊടുക്കണമെന്ന് ആവശ്യപെടുകയ്യും ചെയ്തിരുന്നുവെന്ന് ഐഷ പറയുന്നത്.  ഈരാറ്റുപേട്ടയില്‍ തയ്യല്‍ കട നടത്തുന്ന ഐഷ സ്വന്തം നമ്പര്‍ നല്കുകകയും വിളിച്ചയാള്‍ പിന്നിട് ഐഷയെയും മകളെയും തുടര്‍ച്ചയായി വിളിക്കുകയും ഫോണ്‍ വിളി അസഹനീയമായതോടെ ഡ്രസ് വര്‍ക്കുള്‍പെടെ ആല്‍ബവുമായി ബന്ധപ്പട്ട ഒരു വര്‍ക്കിനും താല്പര്യമില്ലന്നറിയിച്ചതോടെ മകളെ തങ്ങള്‍ തട്ടികൊണ്ട് പോകുമെന്നും ഐഷയുടെ തയ്യല്‍ സ്ഥാപനത്തെയും കുടുംബത്തെയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മനസിലാക്കിയിട്ടുണ്ടന്നും ഭീഷണി പെടുത്തുകയായിരുന്നു. 

.ഇതോടെ ഐഷ മേല്കാവ് പൊലിസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നാണ് ഐഷ പറയുന്നത്. ഇതിനിടെ വിളിച്ചുവെന്ന് കരുതുന്നയാള്‍ കൈ നോട്ടക്കാരന്‍ എന്ന വ്യാജേന തയ്യല്‍ക്കടയില്‍ എത്തിയെന്നും സമാനരീതിയില്‍ മറ്റ് ചില കടകളിലും ചെന്നിട്ടുയെന്നും പരാതിക്കാരി വ്യക്തമാക്കി. ഭീഷണി പെടുത്തുന്ന Audioയും ഐഷയുടെ പക്കലുണ്ട്.  ഫോണ്‍ വിളിക്ക് പിന്നിലെ യതാര്‍ത്ഥ കാരണം കണ്ടെത്താനാകാത്തതിനാല്‍ ഭയാശങ്കയിലാണ് ഐഷയും കുടുംബവും. 


ഭീഷണിയുള്ളതിനാല്‍ 13 കാരിയായ മകളെ വിട്ടിലാക്കി പോകാന്‍ കഴിയുനില്ലെന്ന് ഐഷ പറഞ്ഞു. രണ്ട് ദിവസമായി തയ്യല്‍ സ്ഥാപനം തുറക്കുന്നില്ല. ആറന്‍മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാര്‍ഡ് ഉപയോഗിച്ചാണ് വിളിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മേല്കാവ് SHO അറിയിച്ചു. നിലവില്‍ Phone switch ofി ചെയ്തിരിക്കുകയാണ്. ഫോണ്‍ ചെയ്യല്‍ ഉപദ്രവകരമല്ലെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യം പരാതിക്കാരിയെ ബോധ്യപെടുത്തിയെന്നും SHO പറഞ്ഞു. എന്നാല്‍ ഐഷ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

Post a Comment

0 Comments