Latest News
Loading...

യുഡിഎഫ് സമരം അപഹാസ്യം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: കോൺഗ്രസ് പാർട്ടിയിലെ പടല പിണക്കത്തിന്റെയും ഗ്രൂപ്പ് വഴക്കിന്റെയും ഭാഗമായി ഈരാറ്റുപേട്ടയിലെ കോൺഗ്രസ് കൗൺസിലർ പാർട്ടി വിട്ടതിന്റെ ഉത്തരവാദിത്വം തൻ്റെ ചുമലിൽ കെട്ടി വയ്ക്കാനുള്ള യുഡിഎഫ് ശ്രമം അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന്  പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

.തനിക്ക് ഇതിൽ യാതൊരു പങ്കുമില്ല, തനിക്ക് അതിൻറെ ആവശ്യവുമില്ല. ഉന്നയിക്കുന്ന ആരോപണം തെളിയിക്കാൻ യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെയും യു ഡി എഫ് മുന്നണിയുടെയും തകർച്ചയ്ക്കും ശൈഥില്യത്തിനും മറ്റുള്ളവരെ പഴി ചാരാനുള്ള ശ്രമം അപഹാസ്യം ആണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിച്ചേർത്തു. 

.ഇതിന്റെ പേരിൽ എംഎൽഎ ഓഫീസ് മാർച്ച് നടത്തി യുഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും, പൂഞ്ഞാറിലെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments