Latest News
Loading...

കേരളത്തിൽ ജിഹാദി അടിയന്തരാവസ്ഥ ന്യൂനപക്ഷ മോർച്ച


അടിയന്തരാവസ്ഥക്കാലത്ത് സെൻസർ ഓഫീസർമാരെ കാണിച്ചു അംഗീകാരം നേടുന്നതുപോലെ ഇപ്പോൾ പൊതുവായോ സ്വകാര്യമായോ നടത്തുന്ന ഏതൊരു പ്രസ്താവനയും ജിഹാദികളുടെ അംഗീകാരം തേടേണ്ടി വന്നിരിക്കുന്നുവെന്ന് ന്യൂനപക്ഷ മോർച്ച . ഇസ്രയേലിയിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യക്ക്‌ അനുശോചനം രേഖപ്പെടുത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പോലും ഫേസ്ബുക്പോസ്റ്റ് പിൻവലിക്കേണ്ടി വന്നു . കൊന്നത് ഹമാസ് എങ്കിൽ കുഴപ്പമില്ല എന്നത് ഭീതിജനകമാണ്. കൊല്ലുന്നവന്റെ മതം നോക്കി അനുശോചനം രേഖപ്പെടുത്തേണ്ടി വരുന്നത് അങ്ങേയറ്റം ഭയാനകമാണ്. യുപിയിൽ കൊല്ലപ്പെട്ടവരുടെ വീടുതേടിപ്പോയ പിണറായി സൗമ്യയുടെ വീട്ടിൽ പോകാതെ പേടിച്ച് ഇരിക്കുകയായിരുന്നു . ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കൂട്ടരുടെ പിടിയിലാണ് അത് രണ്ടാംവട്ടം ജയിപ്പിച്ചതിന്റെ കീഴ്പ്പെടലാണ്. 
.തീവ്രവാദികളെ വളർത്താൻ ശ്രമിച്ച എല്ലാവരും അവസാനം ഭയചകിതരായി അവരെ തന്നെ കൊല്ലാൻ ഓടി നടന്നത് നാം കണ്ടതാണ് ലാദനെ കൊല്ലാൻ നടന്ന അമേരിക്കയുടെ ഗതി അതായിരുന്നല്ലോ. അഫ്ഗാൻ വനിതകൾ പീഡിപ്പിക്കപ്പെടടുമ്പോൾ തെരുവിൽ കൊല്ലപ്പെട്ടപ്പോഴും അവർക്കുവേണ്ടി ഇവിടെ തിരി തെളിയിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും ഇല്ലായിരുന്നു എന്നത്‌ അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നത്. അവിടെ നടക്കുന്ന സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ സ്ത്രീ പക്ഷക്കാരായ ഫെമിനിസ്റ്റുകളേയും കാണാനില്ല . ഹറാമായ പണം കൊണ്ട് വിശുദ്ധി വരുത്താൻ ശ്രമിക്കുന്നു എന്നത് യൂറോപ്പിൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ചോദ്യമാണ്. ജിഹാദി അടിയന്തരാവസ്ഥ യഥാർത്ഥ മുസ്‌ലിം സമൂഹത്തിനും എതിരാണ് അതിനാൽ അത്‌ തടയപ്പെടേണ്ടതാണ്.അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

മൈനോറിറ്റി മോർച്ച സ്റ്റേറ്റ് പ്രസിഡൻ്റ് ജിജി ജോസഫ്, നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ സുമിത്ത് ജോർജ്, മൈനോറിറ്റി മോർച്ച സ്റ്റേറ്റ് ജനറൽസെക്രട്ടറി ജോസഫ് പടമടൻ, ഡിസ്ട്രിക്ട് പ്രസിഡൻ്റ് Dr jojji , മീഡിയ കൺവീനർ ഡെന്നി ജോസ് എന്നിവർ ബിഷപ്പ് ഹൗസിൽ എത്തി പിതാവിനെ നേരിട്ട് കണ്ട് മൈനോറിറ്റി മോർച്ചയുടെ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു

Post a Comment

0 Comments