Latest News
Loading...

കോഴി വളർത്തലിലൂടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കഴിയുമെന്ന് ജെ ചിഞ്ചുറാണി



വിധവകളായ സ്ത്രീകൾ സ്വന്തമായ വരുമാനവും സാമൂഹ്യ ഉയർച്ചയും കൈവരിക്കുന്നതിന് കെപ്‌കോ നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയിലൂടെ കഴിയുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള സംസ്ഥാന പോൾട്രി വികസന കോർപ്പറേഷൻ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള കോഴി വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കോഴിത്തീറ്റകളുടെ വിതരണ ഉദ്ഘാടനം തോമസ് ചാഴിക്കാൻ എം.പി. നിർവ്വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. 



.കെപ്‌കോ മാനേജിംഗ് ഡയറക്ടർ വിനോദ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, സി.പി.ഐ. ജില്ലാ സെക്രട്ടറി സികെ.ശശിധരൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജുജോൺ പുതിയത്തുചാലിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ പുളിക്കിയിൽ, പി.എൻ.രാമചന്ദ്രൻ, സി.പി.ഐ. പാലാ നിയോജകമണ്ഡലം സെക്രട്ടി സണ്ണി ഡേവിഡ്, സ്ഥിരം സമതി അംഗങ്ങളായ തുളസി ദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ എ.എസ്. ചന്ദ്രമോഹനൻ, ജിജോ കുടിയിരുപ്പിൽ, മാർട്ടിൻ പന്നിക്കോട്ട്, സജിമോൻ സി.റ്റി., 

അനന്തകൃഷ്ണൻ, രാജേഷ് ആചാരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാബു അഗസ്റ്റ്യൻ, ജാൻസി ടോജോ, സന്തോഷ് കുമാർ എം.എൻ., സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ലിസ്സി ജോയി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, ഡോ. ജോജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നാം ഘട്ടത്തിൽ 350 ഗുണഭോക്താക്കൾക്ക് 10 കോഴിയും 3 കിലോ തീറ്റയും നൽകുന്ന പദ്ധതിയാണ്. രണ്ടാം ഘട്ട വിതരണം 22-ാം തീയതി മണ്ണയ്ക്കനാടുവച്ചും, മൂന്നാം ഘട്ട വിതരണം 24-ാം തീയതി കുര്യനാടു വച്ചും നടത്തപ്പെടുന്നതാണ്.

.

Post a Comment

0 Comments