Latest News
Loading...

മീനച്ചിലാറിന്റെ തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ജില്ലാ കളക്ടർക്ക് നിവേദനം



മീനച്ചിലാറിന്റെ തീരങ്ങൾ അളന്നു തിരിച്ച് കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മീനച്ചിൽ നദീസംരക്ഷണസമതി കോട്ടയം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മീനച്ചിലാറിന്റെ തീരങ്ങൾ കൈയേറുന്നതും അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതും വ്യാപകമാണ്. 


.
കൈയേറ്റങ്ങൾ ചൂണ്ടിക്കാട്ടി നല്കിയ പരാതികളിൽ ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. കോട്ടയം ഭാഗത്ത് കൈയേറ്റമൊഴിപ്പിക്കാൻ ചില നടപടികൾ സ്വീകരിച്ചത് പ്രതീക്ഷയ്ക്ക് വക നല്കുന്നുണ്ട്. ഈരാട്ടുപേട്ട, പാല, നട്ടാശ്ശേരി, നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൈയേറ്റം വ്യാപകമാണ്. 
.ആറ്റുതീരങ്ങൾ അളന്നുതിരിച്ച് സംരക്ഷിക്കണമെന്നും പാലാ RDO ഓഫീസിലും മറ്റും കാലാകാലങ്ങളായി കെട്ടിക്കിടക്കുന്ന കൈയേറ്റ കേസുകളിൽ മേൽ നടപടികൾ ഉണ്ടാവണമെന്നും സമിതി ആവശ്യപ്പെട്ടു. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്. രാമചന്ദ്രനാണ് സമിതിക്കു വേണ്ടി നിവേദനം നൽകിയത്.

.

Post a Comment

0 Comments