Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി പാലാ മൂന്നാം വയസിലേക്ക്


പ്രവർത്തന സജ്ജമായ 2 വർഷം പൂർത്തിയാ-ക്കി കേരളത്തിന്റെ ആരോഗ്യരംഗത്ത് അഭിമാനമായി മാർ സ്ലീവാ മെഡിസിറ്റി പാലാ.  രണ്ടാം വാർഷികത്തോടനുമ്പന്ധിച്ച് ആശുപത്രിയുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2 ആം ടവറിന്റെ ആശീർവാദകർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. സർവ്വസജ്ജമായ 150 മുറികൾ, പൊള്ളൽ ചികിത്സാ ഐ സി യു, അവയവ മാറ്റിവയ്ക്കൽ ഐ സി യു, ഐസൊലേഷൻ ഐ സി യു, മെഡിക്കൽ ഐ സി യു, അന്തർദേശീയ നിലവാരമുള്ള 18 സ്യൂട്ട് റൂമുകൾ എന്നിവയൊക്കെ 2 ആം ടവറിൽ തയ്യാറായിക്കഴിഞ്ഞു. ആശുപത്രിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് 3 സൗജന്യ പദ്ധതികളാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രഖ്യാപിച്ചിരിക്കുന്നത്.


.ഒന്നാമത്തേത് പുനർജനി എന്ന് പേരിട്ട ഏറ്റവും പ്രധാനപ്പെട്ട  സൗജന്യ ചികിത്സാ പദ്ധതി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പാക്കുന്നതാണ്. പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി അനാഥ - കാരുണ്യ കേന്ദ്രത്തിൽ കഴിയുന്ന നാനാജാതി മതസ്ഥരായ പാവങ്ങൾക്ക് വിദഗ്ധ ഡോക്ടറുമാർ അവിടെ നേരിട്ടെത്തി സൗജന്യ ചികിത്സയും മരുന്നും നൽകുന്ന പദ്ധതിയാണിത്. മാസത്തിലെ നിശ്ചിത ഇടവേളകളിൽ വിദഗ്ധ ഡോക്ടറുമാരും സംഘവും ഈ അനാഥ കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. രണ്ടാമതായി, ഏറെ ജനപ്രീതി നേടിയ കാരുണ്യ പദ്ധതിയായ കോവിഡ് ഫൈറ്റേഴ്സ്ന്റെ (വീടുകളിൽ ചെന്ന് സൗജ്യനമായി ചികിത്സിക്കുന്ന പദ്ധതി) പ്രവർത്തനം ഈ മാസം മുതൽ വീണ്ടും ആരംഭിക്കുകയാണ് ഇതിനായി കൂടുതൽ സൗകര്യങ്ങളോടു കൂടിയ ടീമിനെ സജ്ജമാക്കി കഴിഞ്ഞു, പാവപ്പെട്ട മുഴുവൻ പേർക്കും തികച്ചും സൗജന്യമായി കോവിഡ് വാക്സിനേഷൻ നൽകുന്ന ഞങ്ങളുണ്ട് കൂടെ മെഗാ വാക്സിനേഷൻ ക്യാമ്പും മൂന്നാമത്തെ പദ്ധതിയായി ഒരുക്കിയിരിക്കുന്നു. 

.ആരോഗ്യപരിപാലനം എന്നത് ഒരു ഔദാര്യം അല്ല അത് നമ്മുടെ അവകാശമാണെന്നും അതിലൂടെ ആരോഗ്യപരമായ ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കുവാൻ സാധിക്കുമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ആശുപത്രിയിലെ മറ്റ് ഡയറക്ടേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു

Post a Comment

0 Comments