Latest News
Loading...

തലവേദനയെ അത്ര നിസ്സാരമായി കാണേണ്ട



2 ആഴ്ചയോളം നീണ്ടുനിന്ന കഠിനമായ തലവേദനയുമായി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ എമർജൻസി ഡിപ്പാർട്ടുമെന്റിൽ എത്തിയതായിരുന്നു 68 വയസുകാരിയായ കടുത്തുരുത്തി സ്വദേശിനി. തുടക്കത്തിൽ ഒരു ചെറിയ തലവേദന എന്ന നിലയിൽ തുടങ്ങിയ രോഗാവസ്ഥ ഛർദ്ധി കൂടി വന്ന് കലശലായതോടെയാണ് രോഗി അടുത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടിയത്  എന്നാൽ വിദഗ്ധ പരിശോധനകൾക്കായി രോഗിയെ മാർ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് റഫർ ചെയ്യുകയായിരുന്നു. 

.
പ്രാഥമിക പരിശോധനകൾക്ക് ശേഷം ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം ബാലസുബ്രഹ്മണ്യന്റെയും കൺസൾട്ടന്റ് ഡോ. അരുൺ ബാബു ജോസഫിന്റെയും  നിർദ്ദേശപ്രകാരം രോഗിയെ MRI ക്ക് വിധേയയാക്കിയപ്പോൾ തലച്ചോറിനുള്ളിലെ വലത് ഭാഗത്തെ രക്തക്കുഴലിൽ 2  അന്യൂറിസം ഉണ്ടെന്ന് കണ്ടെത്തുവാൻ സാധിച്ചു. രോഗിയുടെ പ്രായം മൂലം ഓപ്പറേഷന് വിധേയയാക്കുന്നതും അന്യൂറിസത്തിനുള്ളിൽ വളരെ പ്രധാനപ്പെട്ട ഒരു രക്തകുഴൽ ഉണ്ടായിരുന്നതും വളരെയധികം അപകടസാധ്യത നിറഞ്ഞതായിരുന്നു. അതിനാൽ അന്യൂറിസത്തിന്റെ ഉള്ളിൽ മുഴുവൻ കോയിൽ (Coil) നിറച്ച് അന്യൂറിസം ബ്ലോക്ക് ചെയ്താൽ അത് തലച്ചോറിനുള്ളിലെ വലത് ഭാഗത്തെ രക്തകുഴലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. ഓപ്പറേഷൻ കൂടാതെ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള നൂതനവും ഫലപ്രദവുമായ ചികിത്സാ രീതിയാണ് ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ നടത്തപ്പെടുന്ന എൻഡോവാസ്ക്യൂലാർ കോയ്ലിംഗ് (Coiling). 
.ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾറ്റന്റ് ഡോ. രാജേഷ് ആന്റണിയുടെയും, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നിതീഷ് പി എൻ ന്റെയും നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ന്യൂറോ കാത് ലാബിൽ വച്ച് നടന്ന പ്രൊസീജ്യറിൽ മൈക്രോകത്തീറ്റർ ഉപയോഗിച്ച് അന്യൂറിസത്തിന്റെ ഉള്ളിൽ ഭാഗികമായി കോയിൽ (Coil) ചെയ്തു. കോയ്ലിംഗ് (Coiling) നടത്തിയതിനു  ശേഷം ഫ്ലോ ഡൈവേട്ടർ ഉപയോഗിച്ച്  ശേഷിക്കുന്ന അന്യൂറിസത്തിലേക്കുള്ള രക്തയോട്ടം കുറച്ച് അതിനെ ബ്ലോക്ക് ചെയ്യുവാൻ സാധിച്ചു. ഫ്ലോ ഡൈവേട്ടർ ഉപയോഗിച്ചത്  മൂലം അന്യൂറിസത്തിന്റെ ഉള്ളിൽ നിന്ന് തുടങ്ങുന്ന രക്തകുഴലിനെ ബാധിക്കാത്ത  രീതിയിലാണ് ഈ പ്രൊസീജ്യർ ചെയ്തത്. 

.അന്യൂറിസത്തിൽ നിന്നും ഏതെങ്കിലും പ്രധാനപ്പെട്ട രക്തക്കുഴലുകൾ ഉണ്ടെങ്കിൽ മാത്രമേ  ഫ്ലോ  ഡൈവേട്ടർ ഉപയോഗിക്കാറുള്ളൂ. ചികിത്സകൾക്ക് ശേഷം പൂർണ്ണ സൗഖ്യം പ്രാപിച്ചതിനെ തുടർന്ന് രോഗി ആശുപത്രി വിടുകയും ചെയ്തു. അത്യാധുനിക 3T MRI സ്കാൻ, 128 Slice CT സ്കാൻ, ന്യൂറോ കാത് ലാബ് ഉപയോഗിച്ചുള്ള റേഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം വളരെ കൃത്യമായ രോഗനിർണ്ണയവും ചികിത്സയും നൽകാൻ വലിയ ഒരു പങ്കുവഹിച്ചതായി ഡോക്ടർമാർ അറിയിച്ചു.

Post a Comment

0 Comments