Latest News
Loading...

സുധാകരനും ജോസ് കെ മാണിയും ഇന്ന് പാലാ ബിഷപ്സ് ഹൗസിലെത്തും




കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഇന്ന് ഉച്ചതിരിഞ്ഞ്  ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തും.  ബി​ഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ ക​ണ്ടു ചർച്ച നടത്താൻ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നോടെയാകും ബിഷപ്സ് ഹൗസിൽ എത്തുക.  രാ​വി​ലെ സു​രേ​ഷ് ഗോ​പി​യും ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. നി​​ര​​വ​​ധി നേ​​താ​​ക്ക​​ളാ​​ണ് ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ബി​​ഷ​​പ്പി​​നെ കാണാനായി എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.


അ​​ങ്ങോ​​ട്ടു പോ​​യി ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ക്കാ​​നി​​ല്ലെ​​ന്നും എ​​ന്നാ​​ൽ വി​​ളി​​ച്ചാ​​ൽ സ​​ഹാ​​യി​​ക്കു​​മെ​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​തു മ​​റി​ക​ട​ന്നാ​ണ് ഇ​​ന്നു സു​​രേ​​ഷ് ഗോ​​പി നേ​​രി​​ട്ടു​ത​​ന്നെ ബി​​ഷ​​പ്പി​​നെ കാ​​ണാ​​നാ​​യി എ​​ത്തി​​യ​​ത്. ബി​​ജെ​​പി കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​ന്‍റെ താ​​ത്പ​​ര്യ​​പ്ര​​കാ​​ര​​മാ​​ണ് സു​​രേ​​ഷ് ഗോ​​പി നി​​ല​​പാ​​ട് മാ​​റ്റി ബി​​ഷ​​പ്പി​​നെ കാ​​ണാ​​നെ​​ത്തി​​യ​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. താ​​ൻ എം​​പി എ​​ന്ന നി​​ല​​യി​​ൽ മാ​​ത്ര​​മാ​​ണ് ബി​​ഷ​​പ്പി​​നെ കാ​​ണാ​​നെ​​ത്തി​​യ​​തെ​​ന്നും സൗ​​ഹൃ​​ദം പ​​ങ്കി​​ടു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യ​​മെ​​ന്നും സ​​ന്ദ​​ർ​​ശ​​ത്തി​​നു ശേ​​ഷം ഇ​​റ​​ങ്ങി​​വ​​ന്ന സു​​രേ​​ഷ് ഗോ​​പി പ്ര​​തി​​ക​​രി​​ച്ചു.

പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ, പി.​​സി.​​ജോ​​ർ​​ജ്, മോ​​ൻ​​സ് ജോ​​ഫ​​സ് എം​​എ​​ൽ​​എ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ജോ​​സ​​ഫ് വാ‍ഴ​​യ്ക്ക​​ൻ, ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ പി.​​കെ. കൃ​​ഷ്ണ​​ദാ​​സ്, എ.​​എ​​ൻ.​​രാ​​ധാ​​കൃ​​ഷ്ണ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​ത്തി​​യി​​രു​​ന്നു. നി​​ർ​​മ​​ല ജി​​മ്മി, ആ​​ന്‍റോ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര അ​​ട​​ക്ക​​മു​​ള്ള വി​​വി​​ധ പാ​​ർ​​ട്ടി​​ക​​ളി​​ലെ നി​​ര​​വ​​ധി പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ളും വ​​ന്നു. ഗോ​​വ ഗ​​വ​​ർ​​ണ​​ർ പി.​​എ​​സ്.​​ശ്രീ​​ധ​​ര​​ൻ പി​​ള്ള മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ലെ ഫോ​​ണി​​ൽ വി​​ളി​​ക്കു​​ക​​യും പി​​ന്തു​​ണ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

കോൺഗ്രസ് നേതാക്കളും ഇന്നു പാലായിലെത്തി ബിഷപ്പിനെ കാണുമെന്ന് അറിയിച്ചിരുന്നു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തെ കണ്ടതിനു പിന്നാലെയാണ് പാലാ ബിഷപ്പിനെയും സന്ദർശിക്കുമെന്നു നേതാക്കൾ അറിയിച്ചത്.

Post a Comment

0 Comments