Latest News
Loading...

മണ്ണ്, കല്ല് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കണം - കോൺഗ്രസ്



അംഗീകൃത പാസില്ലാതെയും പാസിൻ്റെ സമയപരിധി പാലിക്കാതെയും അനധികൃതമായി മണ്ണ്, കല്ല് കടത്ത് നടത്തുന്ന  മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കണമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.പാലായിലേയും പരിസര പ്രദേശങ്ങളിലെയും നിലങ്ങൾ നികത്തുന്നതിന് നിയമ ലംഘനങ്ങൾ നടത്തി നിരത്തുകളിൽ അമിത വേഗത്തിൽ പായുന്ന ടിപ്പറുകൾ സ്കൂളുകൾ തുറക്കുന്ന സമയത്ത് അപകടം ക്ഷണിച്ചു വരുത്തും.

ഇത്തരം വാഹനങ്ങളിലെ പോലീസിൻ്റെ പരിശോധനാ കുറവും ജില്ലാ ജിയോളജി അധികാരികളുടെയും റവന്യൂ വകുപ്പിൻ്റെയും നിസ്സംഗതയും ഒത്താശയും ആണ് മാഫിസംഘങ്ങളുടെ നിയമ വിരുദ്ധ അഴിഞ്ഞാട്ടങ്ങൾക്ക് കാരണമാകുന്നതെന്ന് ബ്ലോക്ക് കമ്മറ്റി ആരോപിച്ചു. കോൺഗ്രസ് പാലാ ബ്ലോക്ക് .പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.


.

Post a Comment

0 Comments