Latest News
Loading...

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള ഗൂഡ നീക്കം ചെറുക്കും: കേരളാ കോൺഗ്രസ്



പാലാ: പാലാ ബിഷപ്പ് ക്രിസ്ത്യൻ മുസ്ലിം വിവാഹത്തെക്കുറിച്ചല്ല പറഞ്ഞത് മറിച്ച് പ്രേമം നടിച്ചും, മയക്കുമരുന്നിന് അടിമയാക്കി ചില തീവ്രവാത വിഭാഗങ്ങൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തി ഐ.എസ് പോലുള്ള തീവ്രവാത ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്ന് മാത്രമാണ്.

അല്ലാതെ എതെങ്കിലും ഒരു മതവിഭാഗം ആണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.



.വിവിധ മതനേതാക്കാൾ പൊതുയോഗങ്ങളിലും, മാധ്യമങ്ങൾക്ക് മുന്നിലും വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്ന നിരവധി പ്രസംഗങ്ങൾ നടത്തിയപ്പോൾ ഉണ്ടാവാത്ത വിവാദം ഇപ്പോൾ ചിലർ ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണ്.

പാലാ ബിഷപ്പ് ഇക്കാര്യങ്ങൾ പൊതുയോഗത്തിലോ, മാധ്യമങ്ങൾക്ക് മുന്നിലോ  ആണ് പറഞ്ഞിരുന്നതെങ്കിൽ ഞങ്ങൾ പിൻതുണക്കില്ലായിരുന്നു.

ഇത്തരത്തിൽ അനാവശ്യ ആരോപണം ഏത് മതനേതക്കൾക്കെതിരെ ഉണ്ടായലും കേരളാ കോൺഗ്രസ് പ്രധിരോധിക്കും.
.ബിഷപ്പ് ആരാധാന ആലയത്തിൽ കുർബാന മദ്ധ്യേ നടത്തിയ പ്രസംഗം വിവാധമാക്കിയിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും എന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അപലപനിയം ആണ്.

ബിഷപ്പുമാർ നികൃഷ്ട ജീവികളാണെന്ന് പറഞ്ഞ പിണറായി വിജയനും, രൂപത എന്നാൽ രൂപതാ എന്നാണെന്നും, അതിരൂപത എന്ന് പറഞ്ഞാൽ അധികം രൂപ തരണം എന്നാണെന്നും പറഞ്ഞ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബിയും ഉൾപ്പെടുന്ന സി.പി.ഐ.(എം) പാലാ ബിഷപ്പിനെ തള്ളിപ്പറഞ്ഞതിൽ അത്ഭുതപ്പെടേണ്ടതില്ലാ .

.പാലാ ബിഷപ്പ് ക്രിസ്ത്യൻ രാഷ്ട്രം രൂപികരിക്കണമെന്നോ മറ്റേതെങ്കിലും മത വിഭാഗങ്ങളേ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നോ ആഹ്വനം ചെയ്തിട്ടുമില്ലാ എന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ പാലായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്,  കുര്യക്കോസ് പടവൻ, തോമസ് ഉഴുന്നാലിൽ,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള ഗൂഡ നീക്കം ശക്തമായി ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments