Latest News
Loading...

സംരക്ഷണഭിത്തി തകർന്നു റോഡ് അപകടാവസ്ഥയിൽ ആയി


പൂഞ്ഞാർ കൈപ്പള്ളി റോഡിൽ റോഡിൻറെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. ഇടമലയ്ക്ക് സമീപം എസ് വളവിലാണ് സംരക്ഷണഭിത്തി തകർന്നത്. രണ്ടാൾ ഉയരമുള്ള സംരക്ഷണഭിത്തി 10 മീറ്ററോളം നീളത്തിൽ തകർന്നു.

പൂഞ്ഞാർ കൈപ്പള്ളി റോഡിൽ പയ്യാനിത്തോട്ടം മുതൽ റോഡ് റീടാറിങ് ജോലികൾ കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി റോഡിൽ വശങ്ങളിലെ മണ്ണും പുല്ലും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. എസ് വളവ് ഭാഗത്ത് ഇന്ന് ജോലികൾ നടക്കുന്നതിനിടെയാണ് കെട്ട് തകർന്നത്. ജെസിബി ഉപയോഗിച്ച് ജോലികൾ ചെയ്തു മാറിയതിനു തൊട്ടുപിന്നാലെയാണ് കെട്ട് തകർന്നുവീണത്.
.വർഷങ്ങൾ പഴക്കമുള്ള സംരക്ഷണ ദിത്തിയുടെ കാലപ്പഴക്കം ആണ് കെട്ട് തകരാൻ കാരണം എന്നാണ് കരുതുന്നത്. ബസ്സും മറ്റു വലിയ വാഹനങ്ങളും വളവ് തിരിയുമ്പോൾ ഈ കെട്ടിനോട് ചേർന്നാണ് കടന്നുപോകുന്നത്. അതിനാൽ കെട്ട് ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ കൂടുതൽ അപകടാവസ്ഥയിലേക്ക് സാഹചര്യമുണ്ടാകും.

.കെട്ടു തകർന്ന വിവരം പിഡബ്ല്യുഡി അറിയിച്ചതായി കോൺട്രാക്ടർ പറഞ്ഞു. തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും വ്യക്തമാക്കി.

Post a Comment

0 Comments