Latest News
Loading...

പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ സേവനങ്ങള്‍ മാതൃകാപരം - മാര്‍ ജേക്കബ് മുരിക്കന്‍


പാലാ: ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ പാഴ്‌സല്‍ ബുക്കിങ്ങിലും പൊതുജനങ്ങള്‍ക്കുള്ള മറ്റ് സേവനങ്ങളിലും കേരളത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയിലെത്തുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

.ഒരുവര്‍ഷത്തിനുള്ളില്‍ പാഴ്‌സല്‍ ബുക്കിങ്ങിലൂടെ മാത്രം നാല് കോടിയോളം രൂപ വരുമാനമുണ്ടാക്കിയ ജീവനക്കാരെ അനുമോദിക്കാന്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയതായിരുന്നു സഹായമെത്രാന്‍. പോസ്റ്റ് മാസ്റ്റര്‍ വി.ആര്‍. ശോഭന, ബിസിനസ്സ് എക്‌സിക്യൂട്ടീവ് കെ.കെ. വിനു എന്നിവരെ പിതാവ് പൊന്നാടയണിയിച്ച് ആദരിച്ചു.  പാലാ ബ്‌ളഡ്  ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. 

.ജനറൽ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കെ.ആര്‍. ബാബു, പ്രൊഫ. സുനില്‍ തോമസ്, സജി വട്ടക്കാനാല്‍, സാബു എബ്രാഹം, കെ.ആര്‍. സൂരജ്, ക്യാപ്റ്റന്‍ സതീഷ് തോമസ്, ഷാജി തകടിയേല്‍, രാജേഷ് കുര്യനാട്, ജോമി സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസിലെത്തിയ മാര്‍ ജേക്കബ് മുരിക്കനെ മൈസ്റ്റാമ്പ് പദ്ധതി പ്രകാരം പാലാ ബിഷപ്പ് ഹൗസിന്റെ ചിത്രം പതിച്ച തപാല്‍ സ്റ്റാമ്പ് നല്‍കി പോസ്റ്റ് മാസ്റ്ററും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.

Post a Comment

0 Comments