Latest News
Loading...

റോഡ് വികസനം നടപ്പാക്കുക. INTUC ശയനപ്രദിക്ഷണം നടത്തി.



പാലാ ജനറല്‍ ആശുപത്രി പുത്തന്‍പള്ളിക്കുന്ന് റോഡ് വീതികൂട്ടി നവീകരിക്കണമെന്നും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്, ഐഎന്‍ടിയുസിയുടെ ശയനപ്രദിക്ഷണം.  പൊള്ളുന്ന വെയിലും റോഡിലെ ഉരുകുന്ന ചൂടും വകവയ്ക്കാതെ ഐ.എന്‍.റ്റി.യു.സി. വൈസ് പ്രസിഡന്റും പാലാ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഷോജി ഗോപിയാണ് ആശുപത്രിക്ക് മുമ്പില്‍ നിന്നും പൊന്‍കുന്നം റോഡിലേക്ക് ശയനപ്രദക്ഷിണം നടത്തിയത്. 

കോവിഡ് കൂടി വ്യാപിച്ചതോടെ വാഹനത്തിരക്കില്‍ വീര്‍പ്പ് മുട്ടുകയാണ് പാലാ ജനറലാശുപത്രി പുത്തന്‍പള്ളിക്കുന്ന് റോഡ്. വീതികുറഞ്ഞ റോഡില്‍ പാര്‍ക്കിംഗ് കൂടിയാകുന്നതോടെ ആംബുലന്‍സുകള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടുകയാണ്. 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നേകാല്‍ കോടി രൂപ അനുവദിച്ചുവെങ്കിലും നാളിതുവരെ ഒരു പണികളും ആരംഭിച്ചിട്ടില്ല. വലിയ ഗതാഗതക്കുരുക്കാണ് ഈ റോഡില്‍ അനുഭവപ്പെടുന്നത്. റോഡ് വികസന നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശയനപ്രദിക്ഷണം. 

.റോഡ് വികസനത്തിനായി സര്‍വേ വരൈത്തിയ നടപടികള്‍ സ്ഥലമേറ്റെടുപ്പില്‍ തട്ടി വൈകുകയാണ്. ആശുപത്രികളില്‍ വരുന്ന രോഗികളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും ഐ.എന്‍.റ്റി.യു.സി. ആവശ്യപ്പെട്ടു. ശയനപ്രദക്ഷിണയോഗം ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. 

.ഡി.സി.സി. ജനറല്‍ സെക്രട്ടറി ആര്‍. സജീവ്, മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി സാബു എബ്രാഹം, ആര്‍. മനോജ്, സന്തോഷ് മണര്‍കാട്, വി.സി. പ്രിന്‍സ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ഷാജി ആന്റണി, തോമസുകുട്ടി നെച്ചിക്കാട്ട്, രാഹുല്‍ പി.എന്‍.ആര്‍., പ്രദീപ് ചീരംകാവില്‍, ഹരിദാസ് അടമത്തറ, രാജു കൊക്കപ്പുഴ, മനോജ് വള്ളിച്ചിറ, ബൈജു പി.ജെ., ഷാജി വാക്കപ്പലം, ബിനോയി ചൂരനോലി, മാത്യു അരീക്കല്‍, റെജി തലക്കുളം, സന്തോഷ് നടുത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments