Latest News
Loading...

ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി



പാലാ നഗരസഭാ ആറാം വാര്‍ഡില്‍ ജലവിതരണ പദ്ധതിയ്ക്കായി ലഭിച്ച സ്ഥലത്ത് ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പദ്ധതിയ്ക്കാവശ്യമായ ജലലഭ്യത പരിശോധിക്കുന്നതിനായാണ് പരിശോധന നടന്നത്. കെ.ഇ തോമസ് കദളിക്കാട്ടിലാണ് പദ്ധതിയ്ക്കാവശ്യമായ സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി നല്കിയത്. 

.വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജിയോളജിസ്റ്റ് എസ്എസ് അനൂപ്, കൗണ്‍സിലര്‍ ജോസ് ചീരാംകുഴി, ജിന്റോ, ജിബിന്‍ മൂഴയില്‍ ഓവര്‍സിയര്‍ രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയ്ക്ക് 24 ലക്ഷം രൂപയാണ്  അടങ്കല്‍ തുക.


.

Post a Comment

0 Comments