Latest News
Loading...

ബെൽ മൗണ്ട് റേഡിയോ ലോഞ്ചിങും കൊൺവെക്കേഷനും പി.ബി. നൂഹ് IAS നിർവഹിക്കും.

മണിയംകുന്നു സെൻറ്. ജോസഫ് സ്കൂളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വില്ല സ്പീച് വില്ലേജിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടികളുടെ ആദ്യ ബാച്ചിന്റെ കോൺവക്കേഷനും സ്കൂൾ റേഡിയോ ലോഞ്ചിംഗും സെപ്റ്റംബർ ഇരുപത്തിയഞ്ചിന് പി. ബി. നൂഹ് IAS നിർവഹിക്കും.

.ഇന്ന് എയ്ഡഡ് സ്കൂൾ മേഖലയിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളിയാണ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യക്കുറവ്. അതിനു പരിഹാരമായാണ് മണിയംകുന്ന് സ്കൂൾ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. പതിനാറു പേർ വീതമുള്ള ബാച്ചുകളായാണ് കുട്ടികൾക്ക് ഇംഗ്ലീഷ് പരിശീലനം നൽകുന്നത്. ഇപ്പോൾ പരിശീലനം പൂർത്തിയാക്കുന്ന ആദ്യ ബാച്ചിൻെറ സർട്ടിഫിക്കറ്റ് വിതരണവും പരിപാടികളുമാണ് അടുത്ത ദിവസം നടക്കുന്നതെന്ന് ഹെഡ്മിസ്ട്രെസ് സി. സൗമ്യ അറിയിച്ചു. 
.തങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി പൊതു സമൂഹത്തിന് സന്തോഷം പകരാൻ കഴിയുന്ന വിധത്തിൽ കുട്ടികൾക്ക്‌ വിവിധ പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് സ്കൂൾ റേഡിയോ.ആഴചയിൽ മൂന്ന് ദിവസം രാവിലെയും വൈകുന്നേരവും ആയിരിക്കും റേഡിയോയിൽ പരിപാടികൾ അവതരിപ്പികുന്നത്. ഫേസ്ബുക് പ്ലാറ്റ്ഫൊമിലൂടെ നടത്തുന്ന റേഡിയോ പരിപാടികൾ ആസ്വദിക്കുന്നതിന് "റേഡിയോ ബെൽ മൗണ്ട് " ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്താൽ മതിയാവും.

.

Post a Comment

0 Comments