Latest News
Loading...

പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു.




പൂഞ്ഞാർ:   പൂഞ്ഞാർ കേണൽ ജി വി രാജ കുടുംബരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്ജ് ഓൺലൈനിലൂടെയാണ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.   സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതിയോടുകൂടി ചേർന്ന് 55 ലക്ഷം രൂപ മുതൽമുടക്കിയാണ്  പുതിയ കെട്ടിടം നിർമിച്ചത്.  


.കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ  പ്രീ ചെക്കപ്പ് ഏരിയ, വിശ്രമ കേന്ദ്രം കൂടാതെ ലാബ് സൗകര്യങ്ങളും വർദ്ധിക്കും . ആശുപത്രിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായും വർധിക്കുന്നതിനൊപ്പം  പുതിയതായി മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാകും . അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെട്ടിടത്തിന്റെ ശിലാഫലകവും അനാച്ഛാദനം ചെയ്തു.
.യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ രമ മോഹൻ, അജിത്ത്കുമാർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് ജോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാര കെആർ മോഹനൻ നായർ,സുശീല മോഹൻ, ലിസ്സമ്മ സണ്ണി, പഞ്ചായത്ത്‌ അംഗങ്ങളായ   ഷെൽമി റെനി,ബിന്ദു അജി,വിഷ്ണുരാജ് വി ആർ, ഉഷാകുമാരി, പഞ്ചായത്ത്‌ സെക്രട്ടറി കെസി സുബാഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ സ്വാഗതവും, മെഡിക്കൽ ഓഫിസർ ശബരിനാഥ്‌ സി ദമോധരൻ നന്ദിയും പറഞ്ഞു.

.

Post a Comment

0 Comments