Latest News
Loading...

ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിന് കിഫ്ബിഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാാളെ വൈകിട്ട് 3.30-ന് ഓൺ ലൈനായി നിർവ്വഹിക്കും. തുടർന്ന് സ്ക്കൂളങ്കണത്തിൽ നടക്കുന്ന യോഗത്തിൽപൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതാണ്. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.വി.എം. മുഹമ്മദ് ഇല്ലാ സ് അധ്യക്ഷത വഹിക്കും. 
.വിദ്യാഭാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺറിസ് വാനസവാദ്, വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ , പ്രിൻസിപ്പാൾ തുഷാര നൈനാൻ, ഡയറ്റ് പ്രിൻസിപ്പാൾ മിനി ബെഞ്ചമിൻ, കെറ്റ് ജില്ലാ കോഡിനേറ്റർ കെ.ബി. ജയശങ്കർ, പി.റ്റി.എ. പ്രസിഡന്റ് റഫീഖ് അമ്പഴത്തിനാൽ, എസ്.എം.ഡി.സി ചെയർമാൻ വി എം.അബ്ദുള്ളാഖാൻ, നഗരസഭാ കൗൺസിലർമാരായ അനസ് പാറയിൽ, പി.ആർ ഫൈസൽ, ലീന ജയിംസ്, കെ.പി.സിയാദ്, ഫസൽ റഷീദ്, അൻസർ പുളേളാലീൽ, സുഹാന ജിയാ സ് , വിവിധ കക്ഷി നേതാക്കൾ സംസാരിക്കും


Post a Comment

0 Comments