Latest News
Loading...

നാനൂറ് രൂപ വില നിരക്കിൽ പാചകവാതകം വിതരണം നടത്തുക. കേരള മഹിള സംഘം



.കോവിഡ് കാലത്തും കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ കുത്തക പ്രീണനവും ജനവിരുദ്ധ നടപടികളും മൂലം തകർന്ന് നിൽക്കുന്ന ജനങ്ങൾക്ക് മേൽ പാചകവാതകത്തിൻ്റെ വില സമീപകാലയളവിൽ തന്നെ ഭീമമായി വർദ്ധിപ്പിച്ച് ക്രൂരമായി ദ്രോഹിക്കുകയാണ്‌. പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് മൂലം ആശങ്കയിൽ ആയ കുടുംബഡ്ജറ്റാണ് ഗ്യാസിൻ്റെ വില കൂടി വർദ്ധിപ്പിച്ച് തരിപ്പണമാക്കുന്നത്.


.മനുഷ്യൻ ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വഴിതേടുമ്പോഴും ആളിക്കത്തുന്ന തീയിൽ എണ്ണ ഒഴിയ്ക്കും പോലുള്ള മോദി സർക്കാറിൻ്റെ ജനദ്രോഹ ഭര ണം അവസാനിപ്പിക്കുന്നതിന് രാജ്യത്തെ ജനത കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തയക്കും അപ്പുറം ഒറ്റക്കെട്ടായി ബി ജെ പിയുടെ വർഗ്ഗീയഫാഷിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ  മുന്നോട്ടു വരണമെന്നു കൂടി ആവശ്യപ്പെട്ടു കൊണ്ട് കേരള മഹിളാസംഘം പൂഞ്ഞാർ മണ്ഡലം കമ്മറ്റി മൂന്നിലവു് ഗ്രാമപഞ്ചായത്തംഗം ഇത്തമ്മ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ്ണയ്ക്ക് ഈ രാറ്റുപേട്ട ബാങ്ക് ഡയറക്ടർ ബോർഡംഗം ഫാത്തിമ ഷമ്മാസ് സ്വാഗതം ആശംസിച്ചു.

.NFIW പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയും തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ 
സോളി ഷാജി സമരം ഉൽഘാടനം ചെയ്തു. M G ശേഖരൻ P. S ബാബു, റോബിൻ .ഷൈല മോഹനൻ എന്നീ നേതാക്കൾ പ്രസംഗിച്ചു.

Post a Comment

0 Comments