Latest News
Loading...

ഈരാറ്റുപേട്ടയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട


ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്രവാഹനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു.  ഈരാറ്റുപേട്ട വടക്കേക്കരയില്‍ വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തികൊണ്ട് വന്ന 2.1കിലോ കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍  ഈരാറ്റുപേട്ട  മറ്റയ്ക്കാട് പുതുപ്പറമ്പില്‍  നിയാസ് പി ഐ (35)എന്നയാളെ അറസ്റ്റ് ചെയ്തു 

.കഞ്ചാവ് കടത്തി കൊണ്ട് വന്ന യമഹ റേ സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജസ്റ്റിന്‍ തോമസ്,നവാസ് കെ എ , വിശാഖ് കെ വി, നൗഫല്‍ കരിം,പ്രദീഷ് ജോസഫ്, റോയി വര്‍ഗീസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജാത സി ബി, പ്രിയ കെ ദിവാകരന്‍, എന്നിവര്‍ പങ്കെടുത്തു.



.

Post a Comment

0 Comments