Latest News
Loading...

സ്നേഹ ഗാഥ സംഘടിപ്പിച്ചു.

തലനാട് : ലൈബ്രററി കൗൺസിലിന്റെ തീക്കോയ്‌ മേഖല നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ തലനാട് പബ്ലിക് ലൈബ്രറിയിൽ സ്നേഹ ഗാഥ സ്ത്രീ സുരക്ഷ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ ലൈബ്രററി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, മീനച്ചിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ലീന ജോർജ്, പഞ്ചായത്ത്‌ അംഗം രാഗണി ശിവരാമൻ, റോബിൻ കനവനാൽ, മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം എകെ വിനോജ് ,ഫിലോ രാജ്,സലിം യാക്കിരിയിൽ എന്നിവർ സംസാരിച്ചു.

യോഗത്തിന് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ റോയ് ഫ്രാൻസിസ് അദ്യക്ഷനായി. തലനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെഎം രാജേന്ദ്ര പ്രസാദ് സ്വാഗതവും, ലൈബ്രററിയെൻ കെ എം രാധ കൃഷ്‌ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments