Latest News
Loading...

മുക്കുപണ്ടം പണയംവച്ച് പണം കൊള്ളയടിക്കുന്ന വന്‍ ലോബികള്‍ ഈരാറ്റുപേട്ടയിലും



മുക്കുപണ്ടം പണയംവച്ച് പണം കൊള്ളയടിക്കുന്ന വന്‍ ലോബികള്‍ ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും വിലസുന്നതായി ആക്ഷേപം. ചെറിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിരപരാധികളെ കൊണ്ടാണ് ധനകാര്യസ്ഥാപനങ്ങളില്‍ യാതൊരു സംശയവും തോന്നാത്ത തരത്തിലുള്ള മുക്കുപണ്ടം പണയം വയ്പിക്കുന്നത്. വന്‍ ലോബികളാണ് ഈ വഞ്ചനയ്ക്ക് പിന്നിലുള്ളതെന്ന് സിപിഐ നേതാവ് എംജി ശേഖരന്‍ പറഞ്ഞു. 


.ധനകാര്യസ്ഥാപനങ്ങളും ജനങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. തന്റെതല്ലാത്ത ഉരുപ്പടികള്‍ ആര്‍ക്കുവേണ്ടിയും പണയംവെച്ച് വഞ്ചനാ കേസില്‍ കുടുങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇതിനു പിന്നിലെ കൊള്ള സംഘത്തെ ഇല്ലായ്മ ചെയ്യാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

.

.

Post a Comment

0 Comments