ഓസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മെല്‍ബണിലുള്ള പൂഞ്ഞാര്‍ സ്വദേശി ജിനോ കോട്ടയില്‍ പറഞ്ഞു
.ഓസ്ട്രേലിയന്‍ സമയം രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. മരണം റിപ്പോട്ട് ചെയ്തിട്ടില്ല. കാൻബറയിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
.വ്യാപാരസ്ഥാപനങ്ങളില്‍ വിലപനയ്ക്ക് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഭൂചലനത്തില്‍ നിലത്തേയ്ക്ക് വീണ് പൊട്ടി. നിരവദി കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ റോഡുകളിലേയ്ക്ക് ചിതറി വീണു.
തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചതായും ജിനോ പറഞ്ഞു