Latest News
Loading...

കേന്ദ്ര സർക്കാർ ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി.

ഈരാറ്റുപേട്ട : പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു നീക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി. ഈരാറ്റുപേട്ട റബർ ബോർഡ് ഓഫിസിന് മുൻപിൽ നടത്തിയ സമരം ഫെഡറേഷന്റെ പൂഞ്ഞാർ ഏരിയ സെക്രട്ടറി ടിഎസ് സ്നേഹധനൻ ഉദ്‌ഘാടനം ചെയ്തു. 

.സിഐടിയൂ ഈരാറ്റുപേട്ട മുൻസിപ്പൽ സെക്രട്ടറി എംഎച് ഷനീർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, വികെടിഎഫ് ഏരിയ സെക്രട്ടറി സികെ സലിം എന്നിവർ സംസാരിച്ചു. ധർണ്ണക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ പ്രസിഡന്റ്‌ എംപി മൻസൂർ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ്‌ കെഎൻ ഹുസൈൻ സ്വാഗതവും, മുൻസിപ്പൽ സെക്രട്ടറി പിഎസ് അൻസാരി നന്ദിയും പറഞ്ഞു.



Post a Comment

0 Comments