Latest News
Loading...

വനിതാ സംവരണ ബില്‍ അടിയന്തരമായി പാര്‍ലമെന്റ് പാസാക്കുക : CPI



വനിതാ സംവരണ ബില്‍ അടിയന്തരമായി പാര്‍ലമെന്റ് പാസാക്കണമെന്ന ആവശ്യവുമായി സിപിഐ. ബില്‍ അടിയന്തരമായി പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈരാറ്റുപേട്ടയില്‍ മഹിളാ സംഘം മണ്ഡലം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.



.വനിതാസംവരണ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ട് 25 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇക്കാലമത്രയും മാറിമാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ വനിതാ സംവരണ ബില്‍ പാസാക്കാതെ ഇരിക്കാനുള്ള കുതന്ത്രങ്ങളാണ് മെനയുന്നത്. ജനസംഖ്യയില്‍ പകുതിക്കു മേല്‍ വരുന്ന സ്ത്രീ സമൂഹത്തോട് ചെയ്യുന്ന വഞ്ചനയാണിത്. 

.കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യ വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഐ ആഹ്വാനം ചെയ്ത വനിതാ സംവരണ ബില്‍ അടിയന്തരമായി പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഈരാറ്റുപേട്ടയില്‍ മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഓമന രമേശിന്റെ അധ്യക്ഷതയില്‍ നടത്തിയ ജനകീയകൂട്ടായ്മ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം ജി ശേഖരന്‍, ഇ കെ മുജീബ്, പി എസ് ബാബു, പിഎസ് അജയന്‍, ഓമന മണികണ്ഠന്‍ നായര്‍, മിനിമോള്‍ ബിജു, ഷൈമ റസാക്ക്, മോളി മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.

Post a Comment

0 Comments