Latest News
Loading...

വേറിട്ടൊരു പുരോഹിത ഗുരുശ്രേഷ്ഠൻ.

അരുവിത്തറ പള്ളി വികാരിയും അരുവിത്തറ കോളേജ് മാനേജരുമായ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ തന്റെ പുസ്തക ശേഖരത്തിലെ അഞ്ഞൂറിലധികം ബുക്കുകൾ തൻ്റെ കലാലയമായ അരുവിത്തുറ കോളേജിലെ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

.പുസ്തകത്തിലൂടെയുള്ള അറിവുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കാനാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നാക് പരിശോധനകൾക്ക് തയ്യാറാകുന്ന കോളേജിന് ഈ പ്രവർത്തി ഒരു മുതൽക്കൂട്ട് ആകുമെന്ന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ പറഞ്ഞു.

.ചടങ്ങിൽ ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് സെക്രട്ടറി ഡോ. സിബി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments