കോട്ടയം ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന് നാളെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
.ക്വാറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ടതുമൂലമോ കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതുമൂലമോ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളതുകാരണമോ വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നും ഒന്നാം ഡോസ് സ്വീകരിക്കാന്‍ അവസരം ഉണ്ടാകും.
.എല്ലാവര്ക്കും വാക്സിന് നല്കാന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനും എല്ലാവരും വാക്സിന് എടുക്കേണ്ടത് അത്യാവശ്യമാണ്.
.ജില്ലയില്‍ വാക്സിന് എടുക്കേണ്ട 14.84 ലക്ഷം പേരില്‍ 14.2 ലക്ഷം പേര് (95.5%) ഒന്നാം ഡോസും, 6.2 ലക്ഷം പേര് (41.77%) രണ്ടു ഡോസും വാക്സിന് സ്വീകരിച്ചിട്ടുണ്ട്.