Latest News
Loading...

പാലാ ജനറല്‍ ആശുപത്രിയില്‍ 109 കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചുവിടുന്നു.



കോവിഡ്  പ്രതിരോധത്തിനായി വിവിധ സർക്കാർ ആശുപത്രികളിൽ ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം) വഴി നിയമിച്ച ഡോക്ടർമാർ, നഴ്സുമാർ ,ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എൻ.എച്ച്.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് കോ വിഡ് ചികിത്സാ കേന്ദ്രങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ  മാത്രമാണ് തിരക്കിട്ട് സെപ്തം 30-ന് കോവിഡ് ബ്രിഗേഡിൽ നിയമിച്ച ജീവനക്കാരെ മുന്നറിയിപ്പില്ലാതെ സേവനം അവസാനിപ്പിച്ചു കൊണ്ട് ജില്ലാ കളക്ടർമാർക്ക് കത്ത് നൽകിയത്.

പാലാ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 109 ജീവനക്കാരാണ് നിലവിലുള്ളത്. കോവിഡ്' ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ 200 കോവിഡ് ബഡുകളാണ് ഉള്ളത്. .ഇവിടെ നിലവിൽ 60 പരം പേർ ചികിത്സയിൽ ഉണ്ട്.മററ് വിഭാഗങ്ങളിൽ 80 ൽ പരം കിടപ്പു രോഗികളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാരെയും ഒന്നിച്ച് പിൻവലിക്കുന്നത് ആശുപത്രി പ്രവർത്തനത്തെ ഇന്നു മുതൽ സാരമായി ബാധിക്കും: 

.
കോവിഡ് രോഗികളെ പരിചരിക്കുവാൻ മറ്റ് വിഭാഗങ്ങളിൽ നിന്ന് മൂന്ന് ഷിഫ്ട് പ്രകാരം ജീവനക്കാരെ നിയോഗിക്കേണ്ടി വന്നാൽ മററ്ചി കിത്സാ വിഭാഗങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കേണ്ടി വരും'. മുന്നറിയിപ്പില്ലാതിരുന്നതിനാൽ പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് മറ്റൊരു തൊഴിൽ കേന്ദ്രം ഉടൻ കണ്ടെത്തുവാനും കഴിയില്ല' .കോ വിഡ് ചികിത്സ പരിമിതപ്പെടുത്തുന്നതോടെ രോഗികൾക്ക് സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുകയും വൻ ചികിത്സാ ചിലവ് കണ്ടെത്തുകയും ചെയ്യേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്.
.പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു.പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, ആരാഗ്യ വകുപ്പു ഡയറക്ടർക്കും കത്ത് നൽകിയതായി ആശുപത്രി വികസന സമിതി അംഗം ജയ്സൺ മാന്തോട്ടം അറിയിച്ചു. അ ധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

.പാലാ ജനറൽ ആശുപത്രിയിൽ ആറ് ഡോക്ടർമാർ, 47 നഴ്സുമാർ ,25 ക്ലീനിംഗ് സ്റ്റാഫ് ,9 നഴ്സിംഗ് അസിസ്റ്റൻ്റ്, 4 ഡേറ്റാ എൻട്രി ജീവനക്കാർ, 5 ഇ.സി.ജി ടെക്നീഷ്യൻസ്', 4 എക്സറേ ടെക്നീഷ്യൻ, 3ഫാർമസിസ്റ്റ്, ജൂണിയർ പബ്ളിക് ഹെൽത്ത് നഴ്സ്, അറ്റൻഡർമാർ ഉൾപ്പെടെ 109 പേരെയാണ് കോവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാത്രമായി മൂന്ന് ഷിഫ്ടായി നിയമിച്ചിരുന്നത്. പകരം ക്രമീകരണം ഉണ്ടായില്ലെങ്കിൽഇന്ന് മുതൽ എങ്ങനെ ചികിത്സാ വിഭാഗങ്ങളിൽ പുനക്രമീകരണം ഉണ്ടാക്കുവാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ ചർച്ച ചെയ്യുന്നത്


Post a Comment

0 Comments