Latest News
Loading...

ഈരാറ്റുപേട്ടയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം


ആസാമിൽ പോലീസിന്റെ സഹായത്തോടെ സർക്കാർ എൻ.ആർ സി നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി പറഞ്ഞു. ആസാമിൽ പോലിസ് വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി ഉത്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഷാഹിദ് മറ്റയ്ക്കാട്, ഐ.എസ് പരി, സാലിം മൗലവി, എന്നിവർ പ്രകടനത്തിന് നേത്യതം നൽകി

Post a Comment

0 Comments