Latest News
Loading...

കുട്ടികളേ ഒരുങ്ങിക്കോ. പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി


കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താമെന്ന് സുപ്രീംകോടതി. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി . സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്നും സുപ്രീംകോടതി വിലയിരുത്തി.


.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കഴിഞ്ഞ ആറാം തിയ്യതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം അവഗണിച്ച് പരീക്ഷ ഓഫ്‌ലൈനായി നടത്താനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എങ്കിലും പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്തണമെന്ന നിലപാടില്‍ തുടരുകയായിരുന്നു സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്‍റര്‍നെറ്റ്–കംപ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുമെന്നാണ് സര്‍ക്കാരിന്‍റെ വാദം. കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ വാദം കേട്ട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

.

Post a Comment

0 Comments