Latest News
Loading...

കേരസ്മൃതി പദ്ധതിയുടെ ഉദ്ഘാടനം സുരേഷ്‌ഗോപി എംപി നിര്‍വഹിച്ചു



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി മുത്തോലി പഞ്ചായത്തിലും പദ്ധതി ആരംഭിച്ചു. സുരേഷ് ഗോപി എംപി ഉദ്ഘാടനം നിര്‍വഹിച്ചു.


സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയില്‍ ഒരു ലക്ഷം തൈകളാണ് ലക്ഷ്യം. സെപറ്റംബര്‍ 14ന് തൃശൂരിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.ആദ്യദിവസം തന്നെ 2000ത്തിലധികം തൈകള്‍ നട്ടിരുന്നു. എല്ലാ ജില്ലകളിലും സ്മൃതികേരം എന്ന പദ്ധതിയുടെ ഭാഗമായി ഒക്ട 7 വരെയുള്ള ദിവസങ്ങളില്‍ തെങ്ങിന്‍ തൈകള്‍ നടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുത്തോലി പഞ്ചായത്തിലെ ആദ്യകാല മെമ്പര്‍ കെ.വി ആന്റണി ഇലവനാലിന് തെങ്ങിന്‍ തൈ നല്‍കിക്കൊണ്ട് അദ്ഹേം ഉദ്ഘാടനം നിര്‍വഹിച്ചു. തെങ്ങ് മുറിച്ചുകളയാന്‍ പദ്ധതിയുള്ള നാടാണിതെന്നും അതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.  


കേരസ്മൃതിയിലൂടെ കേരളത്തില്‍ നാളികേര വികസനവും വിപണനവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് എം.പി പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജി. രണ്‍ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, സംസ്ഥാന സമിതി അംഗങ്ങളായ എന്‍. ഹരി, എന്‍. കെ ശശികുമാര്‍ , ഹരി കുമാര്‍,ശുഭ സുന്ദര്‍രാജ്, അരുണ്‍ സി മോഹന്‍,  ജയാ രാജു, സിജുമോന്‍ സി.എസ്, ശ്രീജയ, ഷീബാ റാണി,സുനില്‍ കുമാര്‍,അനില്‍ വി നായര്‍, ഹരി ഇടയാറ്റ്, തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment

0 Comments