Latest News
Loading...

വാഹന പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കാൻ അവസരം



  കോട്ടയം ആർ.ടി ഓഫീസിൽ തീർപ്പാക്കാതെ ശേഷിക്കുന്ന വാഹന സംബന്ധമായ   പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കാൻ  അവസരം.


. കോട്ടയം  താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക് അദാലത്തിൻ്റെ ഭാഗമായാണ് കോടതി നടപടിക്രമങ്ങൾ ഒഴിവാക്കി  പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കുന്നത്. 

.സെപ്റ്റംബര്‍ ആറു മുതൽ പത്തു വരെ  രാവിലെ 11 മുതൽ മുട്ടമ്പലത്ത് പി.എസ് സി .ഓഫീസ് സമീപമുള്ള (എ.ഡി.ആർ ) സെൻ്ററിൽ  നടക്കുന്ന അദാലത്ത് വാഹന ഉടമകൾ പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി. ഒ അറിയിച്ചു.