Latest News
Loading...

അപകടകാരമായ നടപടിയാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത് -പി.കെ.കൃഷ്ണദാസ്



പാലാ:സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ സഭാ വിശ്വാസികളോടായി പിതാവ് നടത്തിയ പരാമർശത്തിന്റെ പേരിൽ ഉയർന്ന് വന്നിട്ടുള്ള വിവാദങ്ങൾക്കെതിരെ ബിജെപി സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ട് അറിയിക്കുന്നതിനാണ് നേതാക്കൾ പാലാ അരമനയിൽ എത്തിയത്.


.ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയമല്ല മറിച്ച് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കൂടി ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് പി.കെ.കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെ കണ്ട് പുറത്തിറങ്ങിയ ശേഷം അവിടെ കാത്തു നിന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ പ്രസ്താവനയെ രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയമാക്കി മാറ്റേണ്ടത് തീവ്രവാദ സംഘടനകളുടെ അജണ്ഡയാണ്. അത് നടപ്പാക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ദീകരവാദ,തീവ്രവാദ നിലപാടുളെ സഹായിക്കുന്ന നിലപാടാണ്  സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. ഇത് അപകടരമാണ്. കേരളതിൽ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും തീവ്രവാദികൾ കൊപ്പം ചേർന്ന് നിൽക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം അവരെ സഹായിക്കുന്ന നിലപാടാണ് സിപിഎം, കോൺഗ്രസ് നേതൃത്വങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സമൂഹത്തിന് ഭീഷണിയായ ഇത്തരം ശക്തികളെ കണ്ടെത്തി ഇല്ലാതാക്കുന്നതിന് പകരം അവരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും കോൺഗ്രസ്സും സംസ്ഥാനത്തെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സമിതിയംഗങ്ങളായ പി.അർ.ശിവശങ്കരൻ, എൻ. ഹരി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത് ജി. മീനാഭവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Post a Comment

0 Comments