Latest News
Loading...

മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം



കേരളത്തിലെ യുവ തലമുറയും പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹവും നേരിടുന്ന ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹിക വിപത്തുകൾ  സമൂഹത്തിന്റെ മുമ്പിൽ തുറന്നു കാട്ടിയ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്  ഭരണങ്ങാനം ഫൊറോനായുടെ കീഴിലുള്ള പള്ളികളിലെ വൈദികരുടെയും അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിലെയും സെന്റ്. ജോസഫ് എൻജിനീറിംഗ് കോളേജിലെ വൈദീകരുടെയും സംയുക്ത യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 


.പിതാവിന്റെ പ്രവാചക ശബ്ദത്തെ വളച്ചൊടിച്ച് വിവാദമാക്കാനുള്ള നിക്ഷിപ്ത താല്പര്യകാരുടെ ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. ക്രൈസ്തവ സമൂഹം എന്നും മറ്റു സമുദായങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിക്കുന്ന നിലപാട് സഭയ്ക്ക് ഇല്ലെന്നും യോഗം അഭിപ്രായപെട്ടു. ഭരണങ്ങാനം ഫൊറോനാപള്ളി വികാരി റവ.ഫാ. ആഗസ്റ്റിൻ തെരുവത്ത്          അധ്യക്ഷത വഹിച്ചയോഗത്തിൽ ഫാ. തോമസ് ഓലിക്കൽ , ഫാ. സെബാസ്റ്റ്യൻ പുത്തുർ, ഫാ. അബ്രഹാം കണിയാംപടിക്കൽ, ഫാ. ജോസഫ് മുണ്ടക്കൽ , ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

.പ്രസ്തുതയോഗ തീരുമാനമെന്നനിലയിൽ ഇരുപത്തിഅഞ്ചോളം വൈദീകർ അരമനയിലെത്തി അഭിവന്ദ്യ പിതാവിനെകണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

.

Post a Comment

0 Comments