Latest News
Loading...

"ദേഹത്ത് പിടിച്ചുള്ള പരിശോധന;" യുവാവ് അറസ്റ്റിൽ

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തിയ കേസില്‍ പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജിനെ പാലാ പോലീസ് പിടികൂടി. പാലാ മുരിക്കുംപുഴയില്‍ യുവതി തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി  അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. 

.പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് എന്നും ഇതില്‍ അഭിനയിക്കാന്‍ നിങ്ങളെ പോലുള്ളവരെ തേടുന്നു ഉണ്ടെന്നും പറഞ്ഞാണ് 15 വയസ്സുള്ള കുട്ടിയോട് രാജേഷ് അപമാര്യാദയായി പെരുമാറിയത്. അഭിനയത്തിനായി ഉയരവും ശരീരഘടനയും പരിശോധിക്കണം എന്ന് പറഞ്ഞു അടുത്തിരുത്തി കടന്നുപിടിക്കാന്‍ ശ്രമിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. 
.എസ്എച്ചഒ കെപി തോംസണ്‍, എസ്‌ഐ എംവി അഭിലാഷ്, എസ്‌ഐ ,ഷാജി സെബാസ്റ്റിയന്‍, ഗ്രേഡ് എസ്‌ഐ ബിജു, ഷെറിന്‍ മാത്യു സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

.

Post a Comment

0 Comments