Latest News
Loading...

മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ആമ്പൽ ജോർജ് കേരള കോൺഗ്രസ് എം ൽ ചേർന്നു



മുതിർന്ന കോൺഗ്രസ് നേതാവും മുൻ  കെപിസിസി എക്സിക്യൂട്ടീവ് മെമ്പറും ട്രേഡ് യൂണിയൻ നേതാവുമായ ആമ്പൽ ജോർജും സഹപ്രവർത്തകരും കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി  മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. 


.ഐക്യ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യഘടകമായിരുന്നു കേരള കോൺഗ്രസ് എമ്മിനെ  , മുന്നണിയിൽ നിന്നും പുറത്താക്കിയ നടപടി കോൺഗ്രസിൻറെ പരാജയവും കേരള കോൺഗ്രസിൻറെ വിജയത്തുടക്കവുമായി മാറിയെന്ന് ആമ്പൽ ജോർജ് പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ കെഎം മാണി എന്ന  രാഷ്ട്രീയ നേതാവിനെ ആരാധനയോടും ആദരവോടും കൂടി കണ്ടിട്ടുള്ള പൊതുപ്രവർത്തകനാണ് താൻ. അദ്ദേഹം തന്റെ ജീവിതം കൊടുത്ത് കരുപ്പിടിപ്പിച്ച പ്രസ്ഥാനത്തിൽ അംഗമാകുവാൻ കഴിഞ്ഞത്  തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് ആമ്പൽ ജോർജ് പറഞ്ഞു. 

.കേരള കോൺഗ്രസ്  എം പ്രസ്ഥാനം കഴിവുറ്റ വരെയും ജനാധിപത്യ പുരോഗമന ആദർശങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുന്നവരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടിയാണെന്ന് ആമ്പൽ ജോർജിനെ സ്വാഗതം ചെയ്തുകൊണ്ട് പാർട്ടി ചെയർമാൻ  ജോസ് കെ  മാണി പറഞ്ഞു. പാർട്ടിയിലേക്ക് കടന്നു വരുന്നവർക്ക് അർഹിക്കുന്ന പരിഗണനയും സ്ഥാനമാനങ്ങളും നൽകി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

.കേരള കോൺഗ്രസ് എം യഥാർത്ഥ ശക്തി  ആർജ്ജിച്ച് അധ്വാനവർഗ സിദ്ധാന്തത്തിൽ അടിയുറച്ച് സെമി കേഡർ സംവിധാനത്തിലൂടെ മുന്നോട്ടുപോകുമെന്നും  ജോസ് കെ മാണി പറഞ്ഞു.പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആൻറണി, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് തുടങ്ങിയവർ  ആമ്പൽ ജോർജ്ജിനോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments