Latest News
Loading...

കേരളപ്പിറവി ദിനത്തില്‍ ഇടുക്കിയിലേയ്ക്ക് ചെറുവിമാനമിറങ്ങും


ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തിലെ എന്‍സിസി എയര്‍ സ്ട്രിപ്പില്‍ കേരളപ്പിറവി ദിനത്തില്‍ ചെറു വിമാനങ്ങള്‍ പറന്നിറങ്ങും. എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം വേഗത്തിലാക്കാനും മുഖ്യമന്ത്രിയെ  പങ്കെടുപ്പിച്ച് എന്‍സിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനും തീരുമാനമായി.



.വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയും അടിയന്തരമായി സജ്ജീകരിക്കാനും നടപടിയായി. 200 കുട്ടികള്‍ക്ക് ഒരേ സമയം താമസിച്ച് പരിശീലനം നേടാന്‍ കഴിയുന്ന സൗകര്യങ്ങളോടെ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 12 ഏക്കര്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചു. പിന്നീട് 15 ഏക്കര്‍കൂടി വേണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു.

. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് എന്‍സിസി നേതൃത്വത്തില്‍ വിമാന പറക്കല്‍ പരിശീലനം നല്‍കാനുള്ള 650 മീറ്റര്‍ നീളത്തിലുള്ള എയര്‍ സ്ട്രിപ്പിന്റെ ജോലികളാണ് പൂര്‍ത്തീകരിച്ചത്. എയര്‍ സ്ട്രിപ്പിന്റെ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിനായി കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

.

Post a Comment

0 Comments