Latest News
Loading...

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു


അർധരാത്രിയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര കടൂപ്പാറ പരയ്ക്കാട്ട് സാജു (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം.

.ചേന്നാട് ഭാഗത്ത് ഓട്ടം പോയ തിരികെ വരുമ്പോഴായിരുന്നു അപകടം. പെരു നിലത്തുവെച്ച് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഷാജുവിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനം കണ്ടെത്തിയത്.

.സാജു മറിഞ്ഞു കിടന്ന ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. സാജു വിൻറെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments