Latest News
Loading...

വഴിയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാലാ പോലീസ് പിടികൂടി

കാല്‍നട യാത്രികനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പാലാ ട്രാഫിക് പൊലീസ് പിന്തുടരന്ന് പിടികൂടി. ഇന്ന് ഉച്ചയോടെ പാലായിലാണ് സംഭവം. 

.ഹെഡ്‌പോസ്റ്റോഫീസിന് സമീപം റോഡ് മുറിച്ച് കടന്ന 70 കാരനെയാണ് വാഹനമിടിച്ചത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ട്രാഫിക് പോലിസ് വാഹനം ട്രെയിസ് ചെയ്യുകയും, സിവില്‍ സ്റ്റേഷന് സമിപത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

.കെല്ലം സ്വദേശിയായ ടെന്‍സന്‍ ആണ് വാഹനമോടിച്ചത്. ഇയാളെയും വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഉള്ളനാട് സ്വദേശി ഫ്രാന്‍സിസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments