Latest News
Loading...

റോഡ് നവീകരണത്തിന് 6.5 ലക്ഷം രൂപ

ഭരണങ്ങാനം: ഇടപ്പാടി പോസ്റ്റാഫീസ് - അയ്യമ്പാറ റോഡ് വീതി കൂട്ടി നിർമ്മിച്ചതിനെ തുടർന്ന് ടാറിംഗ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്നിരുന്നു. കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കുവാൻ സാധിക്കാത്ത വിധം റോഡ് തകർന്നിരുന്നു. 

.നാട്ടുകാരുടെ വളരെ കാലത്തെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് .ഈ റോഡ് ടാറിംഗ് നടത്തി നവീകരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 6.50 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് മാത്യു ചെറുവള്ളിൽ അറിയിച്ചു.

.

.

Post a Comment

0 Comments