തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള നാലു പേർ പുറത്തുചാടി. ഇതിൽ ഒരാളെ ആശുപത്രി ജീവനക്കാർ പിടികൂടി.ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. മാനസികാരോഗ്യകേന്ദ്രത്തിലെ 24-ാം വാർഡിലാണ് ഇവർ ചികിത്സയിലുണ്ടായിരുന്നത്. രാത്രിയോടെ വാർഡിന്റെ മച്ച് പൊളിച്ചാണ് ഇവർ പുറത്തുചാടിയത്.
ഇതിൽ കവടിയാർ സ്വദേശി സ്വന്തം വീട്ടിലെത്തിയതായും മറ്റ് രണ്ടുപേരെ പിടികൂടാൻ തിരച്ചിൽ വ്യാപകമാക്കിയതായും പേരൂർക്കട പോലീസ് പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് നാലു പേരെയും മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
0 Comments