Latest News
Loading...

സെപ്റ്റംബർ 27 ലെ ബന്ദിന്റെ പ്രചാരണാർത്ഥം പ്രതിഷേധ കൂട്ടായ്മ നടത്തി.



 കേന്ദ്രസർക്കാരിൻറെ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 9 മാസങ്ങളായി ഡൽഹിയിൽ നടക്കുന്ന ത്യാഗോജ്വലമായ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബർ 27ന്  നടക്കുന്ന ദേശീയ കർഷക ബന്ദ്‌ പൂർണ വിജയം ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി എഐടിയുസി, ബി കെ എം യു, എ ഐ കെ സ്‌  എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പൂഞ്ഞാർ മണ്ഡലം കേന്ദ്രമായ ഈരാറ്റുപേട്ടയിൽ സഖാവ് എം എം മനാഫിൻറെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു.

 പി എസ് ബാബു ,ഇ കെ മുജീബ്, കെ എസ് നൗഷാദ്, കെ ഐ നൗഷാദ്, ഷമ്മാസ് ലത്തീഫ് തുടങ്ങിയവർ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. കടകമ്പോളങ്ങൾ അടച്ചിട്ടും,  തൊഴിൽ സ്ഥാപനങ്ങൾ തൊഴിൽ നിർത്തിവെച്ചും, വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ നിർത്തിയിട്ടും ദേശീയ ബന്ദിൽ നാടും ജനങ്ങളും കൂട്ടായി അണിനിരക്കണമെന്ന് എംജി ശേഖരൻ ആഹ്വാനം ചെയ്തു .
.വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ അഡ്വക്കറ്റ് പി എസ് സുനിൽ ,കെ വി എബ്രഹാം,റ്റി ടി മോഹനൻ,വി എൽ തങ്കച്ചൻ, പി രാമചന്ദ്രൻ നായർ, കെ ശ്രീകുമാർ ,പി എസ് അജയൻ, വി വി ജോസ് ,നൗഫൽഖാൻ,കെ സ്‌ രാജു ,മിനി മോൾ ബിജു, കെ എം പ്രശാന്ത്,ഓമന മണികണ്ഠൻ നായർ,സോളി ഷാജി,കെ കെ ബിജു,പി ആർ മനോജ്,കെ പി ഭവനപ്പൻ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

.

Post a Comment

0 Comments