Latest News
Loading...

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി TE 645465 നമ്പറിന്



സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.   തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.


.12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടുന്ന ആളുടെ കൈയ്യിലെത്തുക. രണ്ടാം സമ്മാനം ആറുപേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000,2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

Te 645465

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465  TB 645465  TC 645465  TD 645465  TG 645465

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460  TD 642007 TE 177852  TG 386392


.മികച്ച വില്‍പ്പന തന്നെയാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണയും ഉണ്ടായിരിക്കുന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത.് കഴിഞ്ഞ വര്‍ഷം 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ഇന്ന് നടക്കും. ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശിന് നല്‍കി പൂജാ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്യും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments