Latest News
Loading...

കുത്തിവയ്പില്ല. സൈക്കോവ് ഡി വാക്‌സിന്‍ അടുത്തമാസം മുതല്‍


ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീനായ സൈകോവ്-ഡി അടുത്ത മാസം മുതല്‍ വിപണിയില്‍. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്. സൈകോവ് - ഡി വാക്‌സീന്‍ നിര്‍മാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. 

.സൈകോവ് -ഡി വാക്‌സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. 66 ശതമാനമാണ് ഫല പ്രാപ്തി. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

.ഡി എന്‍ എ വാക്‌സീന്‍ ആയ സൈകോവ്-ഡി വാക്‌സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദഗധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. 

. അമര്‍ത്തുമ്പോള്‍ വാക്‌സീന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് -ഡി വാക്‌സീന്‍

Post a Comment

0 Comments