Latest News
Loading...

ക്ഷേത്ര സ്വത്തുക്കൾ അടിയന്തിരമായി കണക്കെടുക്കണം : യുവമോർച്ച

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ നിന്ന് സ്വർണംകെട്ടിയ രുദ്രാക്ഷമലയിലെ മുത്തുകൾ കാണാതായ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ക്ഷേത്ര സ്വത്തുക്കളും അടിയന്തിരമായി കണക്കെടുക്കണമെന്നു യുവമോർച്ച. 


.ദേവസ്വം അസിസ്റ്റൻഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കണക്കിൽ ഉള്ള ആഭരങ്ങളിൽ കുറവുകൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ മറ്റു ചില വസ്തുക്കൾ കൂടി നഷ്ടപ്പെട്ടതായും സംശയങ്ങളുണ്ട്. ഇത് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്. 

.പിൻവാതിൽ നിയമനങ്ങളിലൂടെ സിപിഎം നേതാക്കളെ കുത്തി തിരുകിയുള്ള ദേവസ്വം ബോർഡിൽ തിരുവാഭരണ മോഷണങ്ങൾ ഉൾപ്പെടെ കോടികളുടെ ക്ഷേത്ര സ്വത്തുക്കൾ കട്ടുമുടിക്കുകയാണെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആരോപിച്ചു. തിരുവാഭരണം ഉൾപ്പെടെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുക്കണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആവശ്യപ്പെട്ടു.


Post a Comment

0 Comments