Latest News
Loading...

വേൾഡ് മലയാളി കൗൺസിൽ ഓക്സിജൻ കോൺ സൻട്രേറ്റർ നൽകി

വേൾഡ് മലയാളി കൗൺസിൽ തോമസ് മാഷ് സ്പോർട്സ് അക്കാഡമിക്ക് ഓക്സിജൻ കോൺസൻട്രേറ്ററും സ്പോർട്സ് കിറ്റുകളും നൽകി. പൂഞ്ഞാർ ജി വി രാജ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന യോഗം എം. എൽ. എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. എസ്.എം.വി.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ആർ.നന്ദകുമാർ അധ്യക്ഷത വഹിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്ക മ്യാലിൽ,ഗ്ലോബൽ പ്രസിഡൻ്റ് റ്റി.പി.വിജയൻ,ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് കുളങ്ങര,സെക്രട്ടറി ജനറൽ പോൾ പറപ്പള്ളി, ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാൻ അഡ്വ.ശിവൻ മഠത്തിൽ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജോയ് കല്ലുപുര,പാലാ ചാപ്റ്റർ പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, ദ്രോണാചാര്യ തോമസ് മാഷ്, പ്രിൻസിപ്പാൾ ജോൺസൺ ചെറുവള്ളി,രാജാസ് തോമസ് എന്നിവർ പ്രസംഗിച്ചു.

.ഓക്സിജൻ കോൺസൻട്രേറ്റർ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും ചേർന്ന് എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി.സ്പോർട്സ് കിറ്റ്കളുടെ വിതരണോദ്ഘാടനം റ്റി.പി.വിജയൻ നിർവഹിച്ചു

Post a Comment

0 Comments