Latest News
Loading...

വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു.

ഈരാററുപേട്ട വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. നഗര സഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ദേശീയ പതാക ഉയർത്തി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ തോമസ് മാഷ് മുഖ്യാതിഥിയായി പങ്കെടുത്തു. 
.വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ സിവിൽ പോലീസ് ഓഫീസർ നിസാർ പുത്തൻ പുരക്കലിനെ ആദരിച്ചു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ലബ്ബംഗങ്ങളുടെ കുട്ടികൾക്ക് മെമൻ്റോസ് നൽകി. 

.നഗര സഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്,കൗൺസിലർ അനസ് പാറയിൽ,ഇമാം ഹാരിസ് മൗലവി,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ,സെക്രട്ടറി അനസ് കൊച്ചെപ്പറമ്പിൽ,അഷറഫ് തൈത്തോട്ടം,ദിലീപ് തുണ്ടിയിൽ,സക്കീർ തൂങമ്പറമ്പിൽ, അജീബ് മുത്താരംകുന്ന്,ഫൈസൽ തൂങ്ങൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments