Latest News
Loading...

പന്തംകൊളുത്തി പ്രകടനം നടത്തി.




 പാലാ : വ്യാപാരസ്ഥാപനങ്ങൾ എല്ലാം ദിവസവും തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ   ആഭിമുഖ്യത്തിൽ  പന്തംകൊളുത്തി പ്രകടനം നടത്തി.
 അശാസ്ത്രീയമായ ടി പി ആർ നിരക്ക് അടിസ്ഥാനത്തിൽ കടകൾ അടുപ്പിക്കുന്ന  നടപടികൾ അവസാനിപ്പിക്കുക, കോവിഡ് കാലയളവിലെ വാടക ഇളവു ചെയ്യുക,  ലോണുകൾ മൊറട്ടോറിയം ഏർപ്പെടുത്തുക,.. 


...ഇലക്ട്രിസിറ്റി ബില്ലിലെ  ഫിക്സഡ് ചാർജ് ഒഴിവാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റിന്  മുന്നിൽ  നടത്തുന്ന ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തിയത്.

. യൂണിറ്റ് ജനറൽ സെക്രട്ടറി വി സി ജോസഫ്, ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ് , സെബാസ്റ്റ്യൻ ജോസഫ് പുരയിടം, ജോമോൻ കുറ്റിയാങ്കൽ,  അജോമോൻ കെ എം ജെ, അജേഷ് ജോർജ് തുടങ്ങിയവർ  പ്രകടനത്തിന്  നേതൃത്വം നൽകി.


Post a Comment

0 Comments